നിസ്വാർത്ഥ സേവനത്തിന് നിതാന്ത പരിശ്രമം

മവാഖ് 20ാം വാർഷികം

Mawaq Ifthar meet 2022

പബ്ലിക് റിലേഷൻ

യൂത്ത് വിംഗ്

വിധവ യത്തിം

മെമ്പർഷിപ്പ്

വനിതാ വിംഗ്

മർഹമ

MAP മഹൽ അവേർനസ് പ്രോഗ്രാം..

Recent News & Events

മവാഖ് ബുള്ളറ്റിൻ

MAWAQ Career GuIDance & Information Center Kurunthodi

മവാഖ് കോച്ചിങ്ങ് നൽകുന്ന സ്ക്കോളർഷിപ്പുകൾ

LSS Scholarship
  • കേരള സിലബസിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് LSS പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കുക.
  • നാലാംക്ലാസിലെ പാഠഭാഗവും പൊതുവിജ്ഞാനവും അടങ്ങിയതായിരിക്കും പരീക്ഷയുടെ ചോദ്യങ്ങൾ.
  • നാലാം ക്ലാസിലെ രണ്ടാം പാദ വാര്‍ഷിക പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികളെ കണ്ടെത്തിയാണ് പരിശീലനം കൊടുക്കുന്നത്.
  • ചോദ്യങ്ങള്‍ objective, descriptive എന്നിങ്ങനെ രണ്ടു തരത്തില്‍ ഉണ്ടായിരിക്കും
  • LSS ന് ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി 2 പേപ്പര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
  •  LSS വിജയികൾക്ക് ഒന്നോ രണ്ടോ തവണയായി സ്കോളര്‍ഷിപ്പ് ലഭിക്കും, എത്ര സംഖ്യ എന്നത് അതാത് കാലയളവിലെ സർക്കാരിന്റെ തീരുമാനം പോലെയായിരിക്കും
USS Scholarship
  • കേരള സിലബസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ആണ് USS പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കുക.
  • 5, 6, 7 ആം ക്ലാസിലെ പാഠങ്ങളുമായി ബന്ധപ്പെട്ട ഉന്നത നിലവാരത്തിലുള്ള ചോദ്യങ്ങളും പൊതുവിജ്ഞാനവും ഉണ്ടായിരിക്കും
  • objective type ചോദ്യങ്ങള്‍ മാത്രം
  • PSC മോഡലില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തണം
  • USS ന് ഒരു ദിവസത്തെ രണ്ടു പേപ്പര്‍ മാത്രമേ പരീക്ഷയായി ഉണ്ടാവുകയുള്ളൂ.
  • USS പരീക്ഷ നടക്കുക ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യമോ ആയിരിക്കും.
  • USS വിജയികൾക്ക് ഗവൺമെന്റിൽ നിന്നും സ്കോളര്‍ഷിപ്പു ലഭിക്കും
NMMS Scholarship
  • കേരള സിലബസിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒന്നര ലക്ഷം രൂപയിൽ കുറഞ്ഞ വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് ആണ് ഇതിന് യോഗ്യത ഉള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പരിഗണന ലഭിക്കുന്നതാണ്.
  • objective type ചോദ്യങ്ങള്‍ മാത്രം
  • PSC മോഡലില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തണം
  • NMMS വിജയികൾക്ക് ഗവൺമെന്റിൽ നിന്നും ഒരുവർഷത്തേക്ക് 12,000 രൂപ വെച്ച് 9 മുതല്‍ പ്ലസ് റ്റു വരെ (നാല് വർഷത്തേക്ക്) 48,000 രൂപ ലഭിക്കും.
NTSE Scholarship
  • 10 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക്‌ ആണ് ഈ പരീക്ഷ എഴുതാവുന്നത്.
  • രണ്ടു ഘട്ടമായാണ് പരീക്ഷ. ഒന്നാം ഘട്ട പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷ എഴുതാം
  • objective type ചോദ്യങ്ങള്‍ മാത്രം
  • PSC മോഡലില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തണം
  • ഇത് ദേശീയാടിസ്ഥാനത്തിൽ നൽകുന്ന ഒരു സ്കോളർഷിപ്പ് ആണ്.
  • ഇതിന് യോഗ്യത ലഭിക്കുന്ന കുട്ടികൾക്ക് അവരുടെ ഉന്നതവിദ്യാഭ്യാസം വരെ സ്കോളര്‍ഷിപ്പു ലഭിക്കും.