മവാഖ് നാൾ വഴികളിൽ

ഏതൊരു കൂട്ടായ്മയും വിത്യസ്ഥയാവുന്നത് പൊതുജനസമക്ഷത്തിലെ ഇടം കണ്ടെത്തകയും അവിടെങ്ങളിൽ വിസ്മയകരമായ സ്വാധീനം ചെലുത്താൻ കഴിയുമ്പോഴും കൂടിയാണ്. ഉൗഷരതയാൽ വേരോട്ടം അസുഖകരമായ ഇൗ മരുഭൂമിയിൽ മുളപൊട്ടുകയും പടർന്ന് പന്തലിക്കുകയും ചെയ്ത മവാഖ് എന്ന ചെറുകൂട്ടായ്മക്ക് ഒരുപാട് അനുഭവക്കഥകൾ പങ്കുവെക്കാനുണ്ട്. നെടുവീർപ്പുകളിലും കുടുംബപ്രാരാബ്ധങ്ങളാലും വിമാനം കയറിവന്നവരായ സാധാരണക്കാർക്ക് നീണ്ടനിശ്വാസവും വിഹ്വലതയും സമ്മാനിക്കുന്ന പതിവു സാമൂഹിക ശൈലിയിൽനിന്ന് ഒരു മാറി നടത്തം ഒരുക്കുക എന്നതായിരുന്നു ഇൗ സംഘം ചെയ്ത സാമൂഹിക ദൗത്യം. ശാന്തപ്രക്യതിയോടെ സ്വന്തം നൊമ്പരങ്ങളിൽ ഉഴഞ്ഞ് മറിഞ്ഞ് ഒന്ന് ചിരിക്കാൻപോലും മറന്ന് പോയ കൂട്ടരാണ് പ്രവാസികൾ എന്ന് ആരോ കുറിച്ചത് എത്രസാർത്ഥകം. നാട്ടിലെ സർവ്വത്രസ്വാതന്ത്രം കുത്തഴിഞ്ഞ ജീവിതസന്ധ്യയിലെ ഏതോ ഒരു നിമിഷത്തിൽ വണ്ടികയറണമെന്ന മോഹമുദിക്കുകയും ഇവിടെ ചിട്ടവട്ടങ്ങളിൽ ജീവിതക്രമം അനുഭവേദ്യമാവുകയും ചെയ്തതിന്റേ അസഹ്യതയും ശരാശരി പ്രവാസികളിൽ ദർശിക്കാമായിരുന്നു. ഇത്തരം മനുഷ്യമനസ്സുകൾക്ക് ഉണർത്തുപാട്ടിന്റെ ഇശലുകൾ രചിക്കാൻ മവാഖിന് ഒരു പരിധിവരെ കഴിഞ്ഞു എന്നത് ക്യതജ്ഞതാപൂർവ്വം സ്മരിക്കുന്നു. അറബിനാട്ടിൽ തളിരിട്ടുവളരുക എന്ന പ്രോജ്വലമായ നിയോഗം സാർത്ഥകമാക്കിയതോടൊപ്പം വരണ്ടുണങ്ങിയമനസ്സുകളിൽ കൈയൊപ്പുചാർത്താൻ കഴിഞ്ഞുവെന്നതാണ് ഇൗ സംഘത്തെ വ്യതിരക്തമാക്കുന്നത്. ആവേശത്താൽ ഉണ്ടാവുകയും പ്രക്യതിപരമായി നിയതമായ വളർച്ചനേടി അപശബ്ദങ്ങൾമാത്രം നൽകി നാമാവശേഷമാവുകയും ചെയ്ത സംഘടനകളുടെ പിന്നാമ്പുറങ്ങൾ ഒട്ടനവധി അറിഞ്ഞവരാണ് നമ്മൾ. വശ്യവും സുന്ദരവുമായ അഭിലാഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത കൂട്ടായ്മകളുടെ മരണമണിമുഴക്കത്തിന് ഇൗ ഭൂമികതന്നെ മതിവന്നതും ചരിത്രം. ചരിത്രം ആവർത്തിക്കപ്പെടാനുള്ളതാണ്. അല്ലാഹു പ്രകടനപരതയില്ലാത്തതും ആസൂത്രണമികവാർന്നതുമായ പരിപാടികൾക്ക് നേത്യത്വം കൊടുക്കുവാൻ നമുക്ക് അനുഗ്രഹം ചെയ്യുമാറാകട്ടെ. ആമീൻ. ഭൗതികാസക്തികൾ നിറംപിടിച്ച് നിൽക്കുന്ന സമകാലിക സാഹചര്യത്തിൽ ഒരു സംഘടന അതിന്റെ പ്രവർത്തന പഥത്തിൽ ാെരു പതിറ്റാണ്ട് തികയ്ക്കുന്നു എന്നത് വിസ്മയമാവുകയാണ്. അത്പോലെ കൗതുകരവും. വിശുദ്ധ ഖുർആനിലെ വാചകം കുറിക്കട്ടെ. ഒരു വിള അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജ്ജിച്ചു അങ്ങിനെ കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ടത്തിന്മേൽ നിവർന്നുനിന്നു. (സൂറ ഫതഹ് 29).

കാണ്ഡത്തിൽ നിവർന്നു നിൽക്കാൻ പത്ത് സംവത്സരങ്ങൾ ഒരു സംഘത്തെ സാമ്യപ്പെടുത്തുമ്പോൾ തുലോം കുറഞ്ഞ കാലയളവ് തന്നെയാകാം. ചുറ്റുമുള്ളവർക്ക് കഴിഞ്ഞ പത്ത് വർഷങ്ങളിലായി വിളനൽകി കൊണ്ടിരിക്കുന്ന ഫലവ്യക്ഷം ഇന്നും പ്രവ്യത്തിപഥത്തിൽ ജ്വലിച്ചുനിൽക്കുന്നു എന്നിടത്താണ് സർവ്വശക്തന്റെ അപാരഅനുഗ്രഹം നമുക്ക് ദർശിക്കാൻ കഴിയുന്നത്. ഒരു കൂട്ടത്തെയും അല്ലാഹു നിയതമായ നിയോഗനിർവ്വഹണത്തിനല്ലാതെ അയച്ചിട്ടില്ല. എന്തായിരുന്നു ഇൗ കൂട്ടായ്മയുടെ നിയോഗം.
2001 ഒക്ടോബർ 12ന് ഘടനാരൂപവും കൊച്ചുകൊച്ചു സ്വപ്നവും പങ്കുവെച്ച് ഉയിർകൊണ്ട മണിയുർ പഞ്ചായത്ത് മുസ്ലിം വെൽഫയർ അസോസിയെഷൻ, ഒരു നിയോഗത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. നാട്ടിലെ ഒട്ടനവധി കുടിലുകളിലും കൂരകളിലും ആശ്വാസത്തിന്റെ സമ്പുഷ്ടതയും സമ്യദ്ധിയും സമ്മാനിച്ച ഖത്തറിലെ വിളയിടം പ്രവാസി സമൂഹത്തിന് മൊത്തത്തിൽ ക്യതജ്ഞതാപൂർവ്വം മാത്രമെ സ്മരിക്കാൻ കഴിയൂ. ഖത്തറിലെ തൊഴിൽരംഗത്ത് പുത്തനുണർവ്വും പൂതിയവാതായനങ്ങളും രൂപപ്പെട്ട 2000 വർഷത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടങ്ങളിൽ മണിയൂർ പഞ്ചായത്ത് മഹല്ലുകളിലെ സഹോദരങ്ങളുടെ അംഗസംഖ്യ വളരേ കുറവുതന്നെയായിരുന്നു. പരിമിതമായ മഹല്ലുകളിൽ മാത്രമെ കമ്മിറ്റി സംവിധാനവും ഉണ്ടായിരുന്നുള്ളു. അതിൽ തന്നെയും സംഘടിതവും ആസൂത്രണവുമായ സേവനസന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മഹല്ലുകളും വളരേ കുറവ് തന്നെയായിരിന്നു. എങ്കിൽപോലും സഹോദരങ്ങളുടെ കാരുണ്യമനസ്സ് തെളിനീരായി തന്നെ നാട്ടിൻപുറങ്ങളിൽ ഒഴുകുന്നുണ്ടായിരുന്നു. ഒട്ടനവധി അഗതികൾക്കും അനാഥകൾക്കും മംഗല്ല്യസാഫല്ല്യ നേടികൊടുക്കുവാൻ ഇത്തരം സന്മനസ്സുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ചൂടും കൊടും തണുപ്പും വകവെക്കാതെ വരണ്ട മുഖഭാവത്തേടെ നാട്ടിലെ മാറ്റാർക്കോ വേണ്ടി സഞ്ചിപിരിവിനായി കോമ്പൗണ്ട് തോറും കയറിയിറങ്ങുന്ന നിസ്വാർത്ഥരെ ഒാർക്കുന്നില്ലെ. തമാശകളും ചിലപ്പോൾ കുത്തുവാക്കുകളും പറഞ്ഞ് ബറക്കത്തിന് വേണ്ടി റാഹത്താക്കുന്ന ഒന്നോ അഞ്ചോ റിയാലുകൾ നാട്ടിൽ വരുത്തിയ സാമൂഹിക വിപ്ലവത്തിന് സമാനതകൾ ഇല്ലായിരുന്നു. മംഗലം കഴിച്ചു കൂട്ടേണ്ട പിതാവിന്റെ സർവ്വ നെടുവീർപ്പുകളും ഇക്കൂട്ടരുടെ മുഖത്തും ദർശിക്കാമായിരുന്നു. പക്ഷെ ചില സ്ഖലിതങ്ങളും മറുപക്ഷങ്ങളും ഇത്തരം ഏകാംങ്കസഹായരംഗത്ത് കാണാമായിരുന്നു. ഇങ്ങിനെ സമന്വയിപ്പിച്ച് നൽകുന്ന പണം ദുരുപയോഗം ചെയ്യുന്നവരും പിരച്ചെടുക്കുന്ന തുക മുഴുവനായും ആവിശ്യക്കാർക്ക് എത്തിക്കാത്ത വിരുതന്മാരും ഇൗ മേഖലയിൽ വിലസുന്നുണ്ടായിരുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ അഭാവം തന്നെയാണ് ഇത്തരുണങ്ങളാൽ ദർശിക്കാൻ കഴിയുന്ന പോരായ്മ.
മികവാർന്ന ആസൂത്രണവും ഫലപ്രദമായ പ്രവർത്ത രീതിയും അർഹിക്കുന്ന മേഖല നിർവ്വഹിക്കുകയും ചെയ്യുക എന്നതാണ് കാലത്തിന്റെ ആവിശ്യകത എന്ന് ബോധ്യപ്പേട്ട കാലഘട്ടം. ഇൗ യൊരു സാമൂഹിക നിയോഗം ഏറ്റെടുക്കാൻ ആരുണ്ടെന്ന ചോദ്യത്തിനുത്തരമായിരുന്നു നമ്മുടെ ഇൗ പടർന്ന് പന്തലിച്ചിരിക്കുന്ന ശ്യംഘല. നമ്മുടെ സഹോദരങ്ങൾക്കിടയിലെ നീറ്റലും അസഹ്യതയും ശേഷം പട്ടിണിയും അവശേഷിപ്പിക്കുന്ന മാരകരോഗം നമ്മെ ഇരുത്തിചിന്തിപ്പിച്ചു. കുടുംബക്കാരുടെ സേ്നഹോഷ്മളതയിൽ കഴിയവെ പെട്ടെന്നുള്ള കാൻസർ പോലുള്ള മാരകരോഗ ലക്ഷണങ്ങൾ കുടുംബത്തിലെ കണ്ണികളെപോലും അകറ്റികളയുന്നു. പരിരക്ഷയും സാന്ത്വനവും ആവശ്യമായ ഘട്ടങ്ങളിൽ രോഗിയും ഏറ്റവും അടുത്ത രക്തബന്ധവും മാത്രം ബാക്കിനിൽക്കുന്നു. ഇൗയൊരു ഹതഭാഗ്യവാൻക്കിടയിലാണ് നമ്മുടെ മിഴി നാം തുറന്നത്. അതിന്റെ പ്രകാശം ആവോളം ഇത്തരക്കാർക്ക് പരത്താൻ സർവ്വനാഥന്റെ അനുഗ്രഹത്തോടെ നമുക്ക് കഴിഞ്ഞു. പരിമിതമായുള്ള കമ്മിറ്റിക്ക് കഴിയുന്നതിനപ്പുറത്ത് ഇത്തരം ദുർഗതി നമ്മെ തേടി വരുന്നതിന് മുമ്പായി നാം ഇന്നുകളിൽ കർമ്മനിരതരാവുക എന്ന സന്ദേശം പാഠമായി പ്രവർത്തകർക്കു നൽകാൻ കഴിഞ്ഞു എന്നുള്ളതും ചാരിതാർത്ഥ്യംത്തോടെ ഒാർക്കുന്നു. അതുകൊണ്ട് തന്നെ സമാനമായ ചിന്താധാരയോടെ ഉയർന്ന് വന്ന എല്ലാ സംഘത്തിനും അകമഴിഞ്ഞ് പ്രവർത്തകർ പിന്തുണ നൽകി വരുന്നുയ അതിനുദാഹരണമാണ് പാലിയം, കാരുണ്യം എന്നീ സംഘങ്ങൾക്ക് നാം നൽകി വരുന്ന പിന്തുണയും സഹകരണവും ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക എങ്കിൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും എന്ന പ്രവാചകവചനസാരം നമ്മെ ഇനിയും ഇത്തരം സാമൂഹിക നവോത്ഥാനങ്ങൾക്ക് ഉചൈ്ചസ്ഥരം പിന്തുണ നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇക്കാലയളവിൽ ഇൗ മേഖലയിലെ പ്രവർത്തനത്തിൽനിന്നും നാം നേടിയെടുത്ത ഹ്യദ്യമായ അനുഭവം യാഥാർത്ഥ്യങ്ങൾ അടിയുറച്ച് നിന്നുകൊണ്ട് മുന്നേറാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഇൻശാഅല്ലാ, കാരുണ്യത്തിന്റെ വെള്ളിവെളിച്ചം വിതറി നാം വരുംകാലങ്ങളിലും പടരുക തന്നെ ചെയ്യും. ഇൗ കമ്മിറ്റിയുടെ തുടക്കത്തിൽ ശ്രദ്ധ അനിവാര്യമാണെന്ന കണ്ടെത്തിയ മറ്റൊരു മേഖലയായിരുന്നു വിദ്യാഭ്യാസം. ഇവിടെ ഭൗതികം എന്നോ ആത്മീയമെന്നോ വേർതിരിച്ച് അതിർവരമ്പകൾ സ്യഷ്ടിക്കുന്നതിനപ്പുറം ഉപകാരപ്രദമായതും ഫലപ്രദവുമായി അറിവുനേടുന്ന പ്രക്രിയക്ക് സർവ്വ പിന്തുണയും ചേതനയും നൽകുക എന്നതാണ് തുടക്കത്തിൽ ഇൗ മേഖലയെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മെ അലട്ടിയ ഒരു കാര്യം പൈ്രമറി തലത്തിൽ നിന്നും ഹൈസ്കൂൾ തലത്തിൽ നിന്നും മുസ്ലിംകുട്ടികൾ വിശേഷിച്ചും കൊഴിഞ്ഞുപോകുന്നു എന്നുള്ളത്.
ചില്ലറ ചെറിയ കാര്യങ്ങൾ ഹേതുവാക്കി ഇടത്തരം കുടുംബങ്ങളിൽ നിന്നുപോലും കൊഴിഞ്ഞുപോക്ക് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ മിടുക്കരായ കുട്ടികളിൽ പരാധീനതയും നമുക്കിടയിൽ മുഴച്ച് നിന്നിരുന്നു. അല്ലാഹു നാം അശ്രദ്ധയാവുന്ന ഏതോഒരു കുടിലിൽ മുത്തുമാണിക്യം നിക്ഷേപിച്ചാൽ അതുമിനുക്കി തുടച്ച് ജ്വലിപ്പിച്ചതാക്കുക എന്ന സാമൂഹി ദൗത്യം ഏറ്റെടുക്കുക എന്ന ഉദ്യമത്തിന് കൂടി നാം ഒരുങ്ങി. അത്തരം ഒരുപാട് മുത്തുമണികളെ നാം പൊടിതട്ടി പുറത്തുകൊണ്ടുവന്നു. എത്രകുട്ടികൾക്കാണ് ചിറകിട്ട് പറക്കാൻ നാം ചിറകുകൾക്ക് ശക്തിപകർന്നത്. അല്ലാഹുവിന്റെ വിഹായുസ്സിൽ ഉയർന്ന് പകർക്കാൻ നാഥൻ അവർക്ക് ഇനിയും തുണ നൽകട്ടെ (ആമീൻ) രേഖകൾ വെച്ച് എണ്ണിപ്പറയാൻ നാം നാളിതുവരെയും മെനക്കെട്ടില്ല. നിസ്വാർത്ഥമായി നമ്മുടെ സഹായങ്ങൾ അവരുടെ അകത്തളങ്ങളിൽ എത്തിക്കുന്നതിൽ നാം അതീവ ശ്രദ്ധപാലിച്ചു. ചില കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉള്ളുരുകിയുള്ള പ്രാർത്ഥന ഹ്യദ്യമായ വാക്കുകളും നമ്മെ ഇനിയും ഒരുപാട് ഇൗ മേഖലയിൽ മുന്നേറാനുണ്ടെന്ന ബോധമുള്ളവരാക്കി. മതവിദ്യാഭ്യാസ രംഗത്തെ നമ്മുടെ അഭിലാഷങ്ങൾ ഇന്നും തുറന്ന പ്രഖ്യാപനമായി അവശേഷിക്കുന്നു. ധാർമികരംഗത്തെ അപചയം ചില മഹല്ലുകളിൽ വിശേഷിച്ചും അപഗ്രഥിക്കപ്പെടേണ്ടതാണ്. വിദ്യനൽകി വളർത്തുക എന്ന പ്രാഥമികദൗത്യമാണ് ഇൗ മേഖലളിൽ നാം ഏറ്റെടുത്തത്. നിതാന്തമായ ബോധവത്ക്കരണങ്ങൾക്കും സംസ്കരണപ്രവർത്തനങ്ങൾക്കും ഇനിയും നാം നേത്യത്വം നൽകേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് നൂതന പ്രക്രിയകൾക്ക് ആസൂത്രണപാടവമുള്ള വിചിക്ഷണന്മാരെ ഉൾപ്പെടുത്തി നാട്ടിൽ എക്കോ മണിയൂർ എന്ന വിദ്യാഭ്യാസ സംസ്കാരിക സംഘത്തിന് ബീജീവാപം നൽകിയത് അത്തരം ചർച്ചയുടെ ഫലമായിരുന്നു. വിദ്യഭ്യാസപ്രവർത്തകരുടെ സജീവസാന്നിദ്ധ്യവും ശ്രദ്ധയും മഹല്ലുകളിൽ ഉണ്ടാവുമ്പോൾ കുടിലുകളിലും കുരുന്നുകളിലും ഉന്മേഷവും ആവേശവും ഉണ്ടാവുന്നത് സ്വാഭാവികമാണ്. പ്രവർത്തകർക്കിടയിലും ഇത്തരം അനിവാര്യഘട്ടങ്ങൾ നമുക്ക് ചുറ്റും രൂപപ്പെട്ടുവരുമ്പോൾ ആത്മാവ് നിറഞ്ഞ ഇടപെടലുകൾ ഉണ്ടാവണമെന്ന അവബോധവും നൽകാൻ കമ്മിറിറിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സമാനഗതിക്കാരായവരുടെ ചെറു ചെറു ശ്രമങ്ങൾക്കും നിറഞ്ഞ മനസ്സോടെ സഹകരിക്കാൻ കമ്മിറ്റിക്ക് പുറത്തും കഴിയുന്നത്. ഉദാഹരണത്തിന് സിജിയുടെയും സൈജിന്റെയും പ്രവർത്തനങ്ങൾക്ക് അഹമിഹിയാ പിന്തുണയും കൊടുത്തുവരുന്നു.