Ahlan Mawaq

ഖത്തറിലേത്തുക്ക് എത്തുന്ന മണിയൂർ പഞ്ചായത്തിലെ സഹോദരങ്ങളെ സ്വാഗതം അരുളാനും ഖത്തറിലെ പ്രവാസ ജീവിത വേളകളിൽ കൂടെയുണ്ടാവുമെന്ന സഹോദര്യത്തിന്റെ മഹോന്നതസൌഹൃദം പങ്കുവെക്കാനുമായി മവാഖ് രൂപം കൊടുത്ത പ്രത്യേക പരസ്പര ബന്ധത്തിന്റെ പേരാണ് “അഹ്-ലൻ മവാഖ്” എന്നത്. 2001 മുതൽ ഖത്തറിലെ വിളഭൂമികയിൽ പടർന്ന് പന്തലിച്ചത് ഒരു പാട് സഹോദരങ്ങളുടെ വിയർപ്പിന്റേയും സമർപ്പിത മനസ്സിന്റേയും പ്രവർത്തനങ്ങളുടെ പരിണിതഫലമാണ് ഇന്നീ പടർന്ന് പന്തലിച്ചിരിക്കന്ന വടുവൃക്ഷം. നമുക്ക് ചുറ്റുമുള്ള അശരണർക്ക് നാം അത്താണിയും സാന്ത്വന പരിചാരകരുമാകണം. ജോലിയൊക്കെ ലഭിച്ച്, കുടുംബത്തിലെ സന്തോഷത്തോടൊപ്പം സമൂഹത്തിലെ പ്രയാസങ്ങൾ അടുത്തറിയുന്നവരായി നാം മാറണം. അത് സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം നിർബന്ധമാക്കപ്പെട്ട ഉത്തരവാദിത്തവുമാണ്. ഇത് വായിക്കുന്ന സഹോദരങ്ങളോട് വിനയത്തോടെ അറിയിക്കാനുള്ളത്, സമയത്തെ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ്. സമൃദ്ധിയിലും സുഭിക്ഷയിലും ചുറ്റുപാടുകൾ കളിയിലും തമാശയിലും മാത്രമായി സമയത്തെ കൊല്ലാകൊല ചെയ്യുന്നവരിൽ നാം പെട്ടുപോകരുത്.

രണ്ട്‌ അനുഗ്രഹങ്ങൾ; ഭൂരിഭാഗം മനുഷ്യരും അത്‌ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ നഷ്ടത്തിലകപ്പെട്ടവരാണ്. അവ, ആരോഗ്യവും ഒഴിവുസമയവുമാണ്.” തിരുനബിﷺ പറയുന്നു.”തനിക്ക്‌ ലഭിച്ച ആയുസ്സ്‌ വിനിയോഗിച്ചതെങ്ങനെ? അറിവ്‌ കൊണ്ട്‌ എന്ത്‌ പ്രവർത്തിച്ചു? സമ്പത്ത്‌ എവിടുന്ന് ലഭിച്ചു? എങ്ങനെ ചെലവഴിച്ചു? ശരീരത്തിന്റെ(ആരോഗ്യം)എങ്ങനെ പാഴാക്കി? എന്നിവക്ക്‌ ഉത്തരം പറയാതെ ഒരാളുടെയും കാലുകൾ അന്ത്യദിനത്തിൽ മുന്നോട്ട്‌ ചലിപ്പിക്കാൻ സാധിക്കില്ല.”

മവാഖ് ഒരവസരമാണ്: പ്രതിഫലങ്ങൾ സ്വയത്തമാക്കാൻ, കർമ്മശേഷിയേയും ചിന്തയേയും സമൂഹത്തിലേക്ക് പ്രസരിപ്പിക്കുവാൻ നിങ്ങളുടെ ഒഴിവുസമയത്തിൽ ഒരു ഭാഗം മവാഖ് ആവശ്യപ്പെടുകയാണ്. മവാഖിന്റെ വൈപുല്യം നിറഞ്ഞ പ്രവർത്തനങ്ങളെ വഴിയെ പരിചയപ്പെടുകയുമാവാം… ഇൻഷാഅല്ലാഹ്..